Tuesday, 22 November 2011

ചാലക്കുടി ഉപജില്ല സ്കൂള്‍ കലോത്സവം

22 11 2011
ചാലക്കുടി ഉപജില്ല സ്കൂള്‍ കലോത്സവത്തിന് കോടാലിയില്‍ തുടക്കമായി.
കോടാലി:സര്‍ക്കാര്‍ എല്‍. പി. സ്കൂളില്‍ നടക്കുന്ന ചാലക്കുടി ഉപജില്ല സ്കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കോടാലിയില്‍ നടന്ന ഘോഷയാത്ര വര്‍ണ്ണാഭമായി.രാവിലെ 9 മണിക്ക് പഞ്ചായത്ത്‌ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍  സ്കുളുകളിലെയും വിദ്യാര്‍ഥികള്‍ അണിനിരന്നു. ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി, എ.ഇ.ഒ. വിനോദ് കുമാര്‍, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദു അശോകന്‍,തുടങ്ങിയവര്‍ ഘോഷയാത്രക്ക്‌ നേതൃത്വം നല്‍കി.

തുടര്‍ന്ന്  എ.ഇ.ഒ. വിനോദ് കുമാര്‍ പതാക ഉയര്‍ത്തി.പ്രധാന വേദിയില്‍  ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി നിലവിളക്ക് കൊളുത്തി മുന്നു ദിവസം നീണ്ടു നില്‍ക്കുന്ന കലാ മാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.                                    

                                                                                                   മറ്റത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദു അശോകന്‍  അധ്യക്ഷത വഹിച്ച ചടങ്ങില്‍  എ.ഇ.ഒ. വിനോദ്  കുമാര്‍, ജില്ലാ പഞ്ചായത്തംഗം ജയ്മോന്‍ ജോസഫ്‌, മറ്റത്തൂര്‍ പഞ്ചായത്ത്‌  വൈസ് പ്രസിഡണ്ട്‌ കെ. പ്രസാദ്,  പഞ്ചായത്ത്‌ അംഗങ്ങളായ മഞ്ജു ജയന്‍, എ.കെ. പുഷ്പാകരന്‍, ബെന്നി തൊണ്ടുങ്ങള്‍, എസ്. എച്ച്.സി.ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍  സിസ്റ്റര്‍  ജെയിന്‍, ജെനറല്‍ കണ്‍വീനര്‍ എ. വൈ. മോഹന്‍ദാസ്‌, എച്ച്. എം.ഫോറം കണ്‍വീനര്‍ കെ. എന്‍. സരോജിനി, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സോഫി ജോസഫ്‌, അധ്യാപക പ്രതിനിധികളായ ഒ. ആര്‍. നാരായണന്‍ കുട്ടി,എം.വി. പ്രസന്ന കുമാരി, ജോസ് മാത്യു, പി.ടി. എ. പ്രസിഡണ്ട്‌  വി.എം. ഹംസ   തുടങ്ങിയവര്‍ പങ്കെടുത്തു.

കലോത്സവ വേദികളിലുടെ